,
the #1 network for Dailymotioners:
السلام عليكم
*സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി*
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*
*നമ്പർ* : 3⃣2⃣
4⃣.5⃣.2⃣0⃣1⃣8⃣
إيَّاكَ نَعْبد وإيَّاكَ نَسْتَعين
'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'
എന്ന ആയത്തിന്റെ ലഘു വിവരണം*:
ക്യാപ്സൂൾസ് :
സൂറത്തുൽ ഫാതിഹ മൊത്തം റുഖയ്യ / മന്ത്രം എന്ന് അറിയപ്പെടുന്നുവെങ്കിലും അതിലെ മന്ത്രത്തിന്റെ സ്ഥാനം ഈ ആയത്താണെന്നു അൽ മുഹല്ലബ് പ്രസ്താവിക്കുന്നു.
(തഫ്സീർ ഖുർതുബി)
http://library.islamweb.net/newlibrary/display_book.php?bk_no=48&ID=30&idfrom=65&idto=72&bookid=48&startno=5
അല്ലാഹുവിനെ വഴിപ്പെടുന്ന വിഷയത്തിലും അവനു മാത്രം ഇബാദത് ചെയ്യുന്ന വിഷയത്തിലും മറ്റെല്ലാ കാര്യങ്ങളിലും അല്ലാഹുവിനോട് മാത്രം സഹായം തേടുകയാണ് അല്ലാഹുവിന്റെ അടിമ . അല്ലാഹുവിൽ ശിർക്ക് ചെയ്യുന്നവർ അവർ ആരാധിക്കുന്ന ബിംബങ്ങളോടാണല്ലോ അവരുടെ കാര്യങ്ങളിൽ സഹായാർത്ഥന നടത്തുന്നത്.
(തഫ്സീർ ത്വബരി )
http://library.islamweb.net/newlibrary/display_book.php?idfrom=26&idto=26&bk_no=50&ID=30
അല്ലാഹുവിന്റെ അടിമ ഈ ആയത്ത് ഓതുമ്പോൾ അല്ലാഹു പറയുന്നു : ' ഇതാണ് ഞാനും എന്റെ അടിമയും തമ്മിലുള്ളത്.എന്റെ അടിമയ്ക്കു അവൻ ചോദിച്ചത് ലഭിക്കും '
(സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/4/41
അല്ലാഹുവിനെ മാത്രം ഇബാദത് ചെയ്യുന്ന ,അവനോടു മാത്രം സഹായാർത്ഥന നടത്തുന്ന സത്യ വിശ്വാസികളിലെ ഒരു അംഗമാണ് താനെന്നു അടിമ അല്ലാഹുവോട് വിനയത്തോടെ സമ്മതിക്കുന്നു ഈ പ്രതിജ്ഞയിലൂടെ ....
(തഫ്സീർ ഇബ്നു കസീർ)
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=49&surano=1&ayano=5
ഇവിടെ സഹായ തേട്ടം എന്നാൽ ഇബാദത്തിന്റെ ഒരു ഇനമാണെന്നും അതിനാൽ ഇബാദത് ആദ്യം പരാമർശിച്ച ശേഷം അതിലെ ഒരു ഇനമായ സഹായതേട്ടത്തെ പരാമർശിച്ചതാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്
( തഫ്സീർ അൽ ബഗവീ)
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=51&surano=1&ayano=5
അല്ലാഹുവിന്റെ സഹായം ലഭിക്കാനുള്ള വസീലത്തു ആണ് അല്ലാഹുവിനു മാത്രമുള്ള ഇബാദത്.അതിനാൽ ആദ്യം ഇബാദത്തിനെയും പിന്നെ സഹായ തേട്ടത്തിനെയും പരാമര്ശിച്ചിരിക്കുന്നു. രണ്ടു സ്ഥലത്തും ഇയ്യാക ( നിന്നെ മാത്രം) എന്ന് ആവർത്തിച്ചതും ശ്രദ്ധേയമാണ് .
(തഫ്സീർ ബഹ്‌റുൽ മുഹീത് )
http://library.i..