500ന് പിന്നാലെ 2000....!!!
എടിഎമ്മുകള്‍ കാലിയാകുന്നു 500ന് പിന്നാലെ 2000ത്തിനും ക്ഷാമം
രാജ്യത്താകെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബാങ്ക് എടിഎമ്മുകളില്‍ കാശില്ല.പലയിടങ്ങളിലും എടിഎമ്മിനു മുന്നില്‍ ജനങ്ങളുടെ വലിയ ക്യൂ ദൃശ്യമാണ്.2016ലെ നോട്ട് നിരോധനത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ സാഹചര്യത്തിനു സമാനമായ അവസ്ഥ.ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്,മഹാരാഷ്ട്ര,രാജസ്ഥാന്‍ തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ കര്‍ണാടക ആന്ധ്ര,തെലങ്കാന എന്നിവിടങ്ങളിലും പണം പിന്‍വലിക്കാന് ആളുകള്‍ നെട്ടോട്ടമോടുകയാണ്
കേന്ദ്ര ധനകാര്യ വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥര്‍ ആര്‍ബിഐ അധികൃതരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.പണം മിച്ചമുള്ള ബാങ്കുകള പണക്ഷാമം നേരിടുന്ന ബാങ്കുകള്‍ക്ക് പണം നല്‍കി സഹായിക്കണമെന്ന് ആര്‍ബിഐ അഭ്യര്‍ത്ഥിച്ചു.എടിഎം വഴിയുള്ളപണമിടപാടുകള്‍ വര്‍ദ്ധിച്ചതാണ് നോട്ട്ക്ഷാമത്തിനുള്ള കാരണമെന്നാണ് വിവരം.എന്നാല്‍ 500ന് പിന്നാലെ 2000 നോട്ടിനു ക്ഷാമം നേരിടുന്നത് ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് അടുത്ത കാലത്തുണ്ടായ ഈ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന വരെ ആരോപിക്കുന്നുണ്ട്
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/