മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് 'പുഴു'. ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് തന്നെയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായിക റത്തീന. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.