കത്വയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ ഹർത്താലിൽ മലപ്പുറം ജില്ലയിൽ പരക്കെ അക്രമം. മലപ്പുറത്തെ തീരദേശ ഗ്രാമമായ താനൂരിൽ ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി. താനൂരിലെ പ്രധാന കവലകളിലും മറ്റും യുവാക്കളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു. പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികൾ വരെ തെരുവിലിറങ്ങി അക്രമം അഴിച്ചുവിട്ടതോടെ താനൂർ നിവാസികൾ പരിഭ്രാന്തരായി.