Gokulam Kerala FC Crowd Outnumbered Kerala Blasters Crowd
ഗാലറിലെത്തിയ കാണികളുടെ എണ്ണത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോകുലം കേരള എഫ്.സി. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്.സി ഗോവയും തമ്മില്‍ ഞായറാഴ്ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേര്‍ മാത്രം. എന്നാല്‍ ശനിയാഴ്ച്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സിയും നെറോക്ക എഫ്.സിയും തമ്മിലുള്ള മത്സരത്തിനെത്തിയ ഫുട്‌ബോള്‍ ആരാധകരുടെ എണ്ണം 31181. കോഴിക്കോട് 10024 കാണികള്‍ കൂടുതല്‍.