മറ്റ് താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ശ്രീദേവി. സിനിമയ്ക്ക് പുറത്ത് അനേകം പേരുമായി അടുത്ത ബന്ധമായിരുന്നു ഇവര്‍ സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും താരത്തിന്റെ അപ്രതീക്ഷിത വിയോഗവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ശ്രീദേവിയുമായി അവസാനം സംരാിച്ചതിനെക്കുറിച്ച് റാണി മുഖര്‍ജി അടുത്തിടെ സൂചിപ്പിച്ചിരുന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ ചടങ്ങിനിടയിലായിരുന്നു അത്.