Malayali wins 6.5Cr at Dubai Duty Free raffle
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ ബാംഗ്ലൂരില്‍ നിന്നുള്ള ടോംസ് അറയ്ക്കല്‍ മണി ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.43 കോടി രൂപ) സമ്മാനത്തിന് അര്‍ഹനായി.ദുബായ് വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ നടന്നനറുക്കെടുപ്പില്‍ 263 ാം സീരീസിലെ 2190 എന്ന ടിക്കറ്റ് നമ്പരാണ് ടോംസിനെ വിജയത്തിന് അര്‍ഹാനാക്കിയത്.38 കാരനായ ടോംസ് ദുബായില്‍ ഒരു അന്താരാഷ്ട്ര കാര്‍ഡ് കമ്പനിയില്‍ എക്സിക്യുട്ടീവ് ആയി ജോലി നോക്കുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ 34 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് ടോംസ് ടിക്കറ്റ് വാങ്ങിയത്.