അങ്കിളില്‍ അഭിനയിച്ചതിന് ഇതുവരെയും മമ്മൂട്ടിക്ക് പ്രതിഫലം നല്‍കിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോയ് മാത്യു വ്യക്തമാക്കുന്നു.അദ്ദേഹത്തിന് ശമ്പളം നല്‍കാനുള്ള ധൈര്യം ഇപ്പോഴാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യുന്നതിനുള്ള റീമേക്ക് റൈറ്റ് അടുത്തിടെയാണ് വിറ്റുപോയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത്. ഈ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.കൈനിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി നിറഞ്ഞു നില്‍ക്കുന്ന മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങുന്ന അടുത്ത സിനിമയാണ് അങ്കിള്‍. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രം കൂടിയാണിത്. തിരക്കഥ മാത്രമല്ല ഈ സിനിമയുടെ നിര്‍മ്മാതാവും അദ്ദേഹമാണ്.രഞ്ജിത്തിന്റെയും പദ്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്.