മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബാഹ്യമായ ചില കാരണത്താലാണ് വിദ്യ പിന്മാറിയത്. വിദ്യ പിന്മാറിയ സാഹചര്യത്തില്‍ തനിക്ക് വന്‍ നഷ്ടമാണ് സംഭവിച്ചത് എന്നും കമല്‍ പറഞ്ഞിരുന്നു.എന്നാലിപ്പോള്‍ കമല്‍ പറയുന്നു, വിദ്യ ബാലന്‍ പിന്മാറിയത് ദൈവാനുഗ്രഹമായിരുന്നു എന്ന്. വിദ്യ ബാലനായിരുന്നു ആമിയിലെ മാധവിക്കുട്ടിയെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.വിദ്യ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതില്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത് എന്ന് കമല്‍ പറഞ്ഞു. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്.