Basil Thampi Get Maiden India Call-Up For Sri Lanka T20I
ശ്രീലങ്കക്കെതിരെയുള്ള ടി-ട്വൻറി പരമ്പരയിലേക്കും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളിലേക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി പേസ് ബൌളർ ബേസില്‍ തമ്പി ശ്രീലങ്കക്കെതിരെയുള്ള ടി ട്വൻറി ടീമില്‍ ഇടം പിടിച്ചു. ഇന്ത്യൻ ടീമിലെത്തുന്ന മൂന്നാമത്തെ കേരള പേസറും നാലാമത്തെ താരവുമാണ് ബേസില്‍ തമ്പി. ടിനു യോഹന്നാൻ, ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യൻ ടീമില്‍ ഇതിന് മുൻപ് ഇടം നേടിയ മലയാളി താരങ്ങള്‍. നേരത്തെ ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ എ ടീമില്‍ ഇടം പിടിച്ച ബേസില്‍ തമ്പി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രഞ്ജിയിലെ മികവും തുണയായി. ശ്രീലങ്കക്കെതിരെ മൂന്ന് ടി ട്വൻറികടങ്ങിയ പരമ്പര ഈ മാസമാണ് നടക്കുന്നത്. ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. പകരം രോഹിത് ശർമാണ് ടി ട്വൻറി ക്യാപ്റ്റൻ. അടുത്ത വർഷം ആദ്യമാണ് ഇന്ത്യയുടെ സൌത്ത് ആഫ്രിക്ക സന്ദർശനം.