ബിലാലില്‍ ദുല്‍ഖറുണ്ടാകില്ല, അതിന് സംവിധായകന്‍ പറഞ്ഞ കാരണം | filmibeat Malayalam

Filmibeat Malayalam 2017-11-22

Views 563

Amal Neerad Says No Space For Dulquer In Bilal

അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച സ്റ്റൈലിഷ് ചിത്രം ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാല്‍ പ്രഖ്യാപിച്ചതുമുതല്‍ ആകാംക്ഷയിലാണ് ആരാധകര്‍. ഓരോ അപ്ഡേറ്റുകള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് അവര്‍. ബിലാല്‍ പ്രഖ്യാപിച്ചതുമുതല്‍ ഇത് സംബന്ധിച്ച നിരവധി വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അതിലൊന്നായിരുന്നു മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുമെന്ന വാര്‍ത്ത. ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ ഇല്ലെന്ന് സംവിധായകന്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദമാക്കിയത്. ദുല്‍ഖറിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ ഇഷ്ടമാണ്. ഇനിയും പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ ബിലാലില്‍ ദുല്‍ഖറിന് പറ്റിയ റോളില്ലെന്നും അഭിനയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് അമല്‍ നീരദ് ബിലാലില്‍ ദുല്‍ഖറില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സിനിമയില്‍ അദ്ദേഹത്തിന് റോളില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെ ആ പ്രചാരണത്തിന് അവസാനമായി.

Share This Video


Download

  
Report form
RELATED VIDEOS