Mohanlal stands in a queue in Chennai Appollo Hospital. Photos being viral in social media.
എളിമയുടെ കാര്യത്തില്‍ മലയാളിതാരങ്ങള്‍ ഒട്ടും മോശക്കാരല്ല. ഈ ഗണത്തില്‍ ഇപ്പോള്‍ ഇടംനേടിയിരിക്കുന്നത് സാക്ഷാല്‍ മോഹൻലാല്‍ തന്നെയാണ്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഒപിയുടെ മുന്നില്‍ ക്യൂ നില്‍ക്കുന്ന മോഹൻലാലിൻറെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നു. റൊട്ടീൻ ചെക്കപ്പിന് വേണ്ടിയാണ് താരം ആശുപത്രിയിലെത്തിയത്. ക്യൂ നില്‍ക്കുന്നതിൻറെയും ആശുപത്രി ജീവനക്കാരുടെയും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒടിയന്‍ മാണിക്കനാവാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മോഹന്‍ലാല്‍ മെലിയുന്നത്. 15 കിലോ ഭാരം കുറയ്ക്കാനാണ് അണിറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.പ്രണവ് ഇഷ്ടപ്പെടുന്ന അതേ സിമ്പിളിസിറ്റി തന്നെയാണ് താരം കാത്തുസൂക്ഷിക്കുന്നത്.ഒടിയന് വേണ്ടി ശരീര ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിനായി ഫ്രഞ്ചില്‍ നിന്നും വിഗദ്ധ സംഘം എത്തിയിരുന്നു. അതിന് മുന്നോടിയായി ട്രെഡ്മില്‍ ടെസ്റ്റ് നടത്താനാണ് മോഹന്‍ലാല്‍ എത്തിയത്