ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച പാർട്ടി ഗൗരവപൂർവം പരിശോധിക്കുമെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദന്റെ പരാമർശം. പിണറായി തന്നെയാണ് ഇപ്പോഴും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്. പാർട്ടിയുടെയും സർക്കാരിന്റെയും മുൻപിൽ നിലവിൽ നേതൃമാറ്റം ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു.