ലോക്സഭ തെരഞ്ഞെടുപ്പ് പോളിങ് വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചേരും. ഇ.പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവ്ഡേക്കറെ കണ്ടു എന്ന വിഷയം നേതൃയോഗത്തിൽ ചർച്ചയാകും. ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കർകൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇ പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐ വിലയിരുത്തൽ.