മൃതദേഹങ്ങൾ നാട്ടിലേക്കയക്കാൻ സാധിച്ചതിന് കുവൈത്ത് അധികൃതർക്ക് നന്ദി പറഞ്ഞ് പ്രവാസികൾ. അസാധാരണ വേഗത്തിലായിരുന്നു മുഴുവൻ നടപടിക്രമങ്ങളും. കുവൈത്ത് അമീറിന്റെ നിർദേശപ്രകാരം ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്.