കേരള സർവകലാശാല സെനറ്റിലേക്ക് സർവകലാശാല കൈമാറിയ എട്ട് വിദ്യാർഥികളുടെ പട്ടിക തള്ളിയാണ് സ്വന്തം നിലയ്ക്ക് ഗവർണർ എബിവിപി പ്രവർത്തകരായ നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്തത്. തന്റെ വിവേചനാധികാരം ഉപയോഗിച്ച് വിദ്യാർഥികളെ നാമനിർദേശം ചെയ്യാൻ കഴിയും എന്നുള്ളതായിരുന്നു ചാൻസലറുടെ വാദം