മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രിംകോടതി വിധി പറയുന്നത് നീട്ടി. വ്യാഴാഴ്‍ച്ച ഹരജി വീണ്ടും പരിഗണിക്കും. ജാമ്യം നൽകിയാൽ മുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക ജോലി ചെയ്യരുതെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന് കെജ്രിവാൾ കോടതിയിൽ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും ജാമ്യം നൽകരുതെന്നും ഇഡി വാദിച്ചു. ഇതിനിടെ കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി റൗസ് അവന്യു കോടതി നീട്ടി.