ശബരിമല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികൾ പാളി. നിലക്കലിലും , ഇടത്താവളങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞിടുന്നു. ശബരിമലയിലെ ജനത്തിരക്ക് ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. പ്രശ്നങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും UDF പ്രതിനിധികൾ പമ്പയിൽ എത്തും. തമിഴാനാട് നിന്നുള്ള തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.