നാലാം തലമുറ സ്വിഫ്റ്റിന് പുതിയ Z-സീരീസ് എഞ്ചിൻ ലഭിക്കുമെന്ന് മാരുതി. നിലവിലുള്ള സ്വിഫ്റ്റിന് K-സീരീസ്, 1.2 ലിറ്റർ, ഫോർ സിലണ്ടർ എഞ്ചിനാണ് വരുന്നത്. 2024-ൽ പുതിയ മോഡൽ പുറത്തിറക്കുമ്പോൾ ഹാച്ച്ബാക്കിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാവും ലഭിക്കുക.
ഈ പുതിയ എഞ്ചിൻ Z12 എന്ന കോഡ് നെയിമിൽ അറിയപ്പെടും. ഔദ്യോഗിക കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും പുതിയ എഞ്ചിൻ ഉയർന്ന ഇന്ധനക്ഷമതയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് സാഹചര്യങ്ങളിൽ ലിറ്ററിന് 40 കിലോമീറ്റർ മൈലേജ് നൽകാൻ ഇതിന് കഴിയും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
~ED.157~