M. A. Yusuff Ali | എബിന്റെ കണ്ണീര്‍ തുടച്ച് അച്ഛന്റെ മൃതദേഹം നാട്ടിലെത്തിച്ച് യൂസഫലി | *Kerala

Oneindia Malayalam 2022-06-23

Views 2

The Body Of Expatriate Malayalee Babu Who Died In Saudi Was Brought To Kochi | സൗദി അറേബ്യയിലെ കമീസ് മുഷൈത്തില്‍ വെച്ച് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ബാബുവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ രാത്രി 10.30 ഓടെയാണ് റിയാദില്‍ നിന്ന് മൃതദേഹം എത്തിച്ചത്. വിമാനതാവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലുലുവിനെ പ്രതിനിധികരിച്ച പിആര്‍ഒ ജോയ് എബ്രാഹം , മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍. ബി. സ്വരാജ് എന്നിവരില്‍ നിന്ന് 11.15 മണിയോടെ മകന്‍ എബിന്‍ മൃതദേഹം ഏറ്റുവാങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായത്

#SaudiArabia #MAYusuffAli #LuLuGroup

Share This Video


Download

  
Report form
RELATED VIDEOS