Lulu Group Chairman MA Yusuff Ali Announce Priority For Expatriates In New Projects
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എണ്ണയുടെ വിലയിടിവ് മാസങ്ങളായി തുടരുന്നതും പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചു. ഇതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികളാണ് ആശങ്കയിലായിരിക്കുന്നത്. നിരവധിപ്പേര്‍ക്ക് ഇതിനോടകം തന്നെ ജോലി നഷ്ടമായി. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന പ്രഖ്യാപനങ്ങളുമായി പ്രമുഖ വ്യവസായി എംഎ യൂസഫലി രംഗത്തെത്തുന്നത്.