ജംഷദ്പൂരിനെതിരായ രണ്ടാം പാദ സെമിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് ISL ഫൈനലില്‍ കളിച്ചേക്കില്ലെന്ന് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ച്. ഇന്നത്തെ പരിശീലന സെഷന്‍ കഴിഞ്ഞതിന് ശേഷമേ സഹല്‍ ഫൈനലിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകുവെന്നും ഇവാന്‍ വുകുമാനോവിച്ച് പറഞ്ഞു. പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യന്‍ ടീമിനും ആവശ്യമുള്ള കളിക്കാരനാണ് സഹലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു