Faf du Plessis Bought By Royal Challengers Bangalore (RCB) For INR 7 Crores In IPL 2022 Mega Auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മെഗാ ലേലത്തില്‍ എബി ഡിവില്ലിയേഴ്‌സിന്റെ പകരക്കാരനായി ആരെയാവും RCB സ്വന്തമാക്കുകയെന്നതായിരുന്നു ആരാധകര്‍ അറിയാന്‍ കാത്തിരുന്നത്. അനുഭവസമ്പത്തുകൊണ്ടും സ്ഥിരതകൊണ്ടും വെടിക്കെട്ടുകൊണ്ടും ടീമിന്റെ നട്ടെല്ലായിരുന്ന ABDക്ക് പകരക്കാരനെ കണ്ടെത്തുക RCBയെ സംബന്ധിച്ചും വലിയ വെല്ലുവിളി തന്നെയായിരുന്നു. ഇപ്പോഴിതാ CSK ഒഴിവാക്കിയ ഫഫ് ഡുപ്ലെസിനെ ടീമിലെത്തിച്ച് എബിഡിയുടെ വിടവ് നികത്താമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി.