രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം Q7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഔഡി. അടിസ്ഥാന വേരിയന്റിന് 79.99 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 88.33 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
ജര്‍മ്മന്‍ ബ്രാന്‍ഡ് 2020-ല്‍ അതിന്റെ മുന്‍നിര എസ്‌യുവി നിര്‍ത്തലാക്കിയിരുന്നു, അത് ഇപ്പോള്‍ ബോള്‍ഡര്‍ ലുക്ക്, അപ്ഡേറ്റ് ചെയ്ത ക്യാബിന്‍, കൂടുതല്‍ സവിശേഷതകള്‍, ബിഎസ് VI നിലവാരത്തോടെയുള്ള എഞ്ചിന്‍ എന്നിവയുമായി തിരിച്ചെത്തിയിരിക്കുകയാണ്. ലുക്കിന്റെ കാര്യത്തില്‍ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എന്നാണ് കമ്പനി പറയുന്നത്.