ഒപ്പം റിലീസ് ചെയ്യാനിരുന്ന സല്യൂട്ട് റിലീസ് മാറ്റിയെങ്കിലും മേപ്പടിയാൻ മുന്നോട്ട് തന്നെ പോകും. ചിത്രം ജനുവരി പതിനാലിന് തന്നെ റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തിൻറെ പ്രൊമോഷൻ ജോലികൾ വലിയ രീതിയിലാണ് നടക്കുന്നത്. സിനിമ കാണുന്നവർക്കായി ആകർഷകമായ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.