New Zealand's Maiden T20 WC Final! Kiwis' Revenge to England
2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കൈയെത്തുംദൂരത്തു നിന്നും ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം തട്ടിയെടുത്ത ഇംഗ്ലണ്ടിനോടു ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡ് കണക്കുതീര്‍ത്തു. ആവേശകരമായ സെമിയില്‍ അഞ്ചു വിക്കറ്റിനാണ് കിരീട ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ കിവീസ് ഞെട്ടിച്ചത്. ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്.