ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ കൊല്‍ക്കത്ത ബൗളിങ് നിര വരിഞ്ഞുകെട്ടുകയായിരുന്നു. അഞ്ചു വിക്കറ്റിനു 135 റണ്‍സാണ് ഡിസിക്കു നേടാനായത്. ഡല്‍ഹി നിരയില്‍ ആര്‍ക്കും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല.36 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍.