IPLല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്വപ്‌നതുല്യമായ കുതിപ്പിനു തടയിട്ട് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടം സ്വന്തമാക്കി. ഒരു ഫൈനലിന്റെ മുഴുവന്‍ ആവേശവും അനിശ്ചിതത്വവും നിറഞ്ഞുനിന്ന പോരാട്ടത്തില്‍ 27 റണ്‍സിന്റെ വിജയത്തോടെയാണ് ചെന്നൈയുടെ മഞ്ഞപ്പട ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിട്ടത്. 2018നു ശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടം കൂടിയാണിത്.