ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരശേഷം ഗാലറിയിലെത്തി ദീപക് ചാഹറിന്റെ അപ്രതീക്ഷിത വിവാഹാഭ്യര്‍ത്ഥന. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹറാണ് ഗാലറിയിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അമ്പരന്നു പോയ കാമുകി യേസ് പറയുകയും ഇരുവരും പരസ്പരം മോതിരം കൈമാറി ആശ്ലേഷിക്കുകയും ചെയ്തപ്പോള്‍ കാണികളും കൈയടിച്ച് അഭിനന്ദിച്ചു. ഇതിന്റെ വീഡിയോയും ഫോട്ടോസുമെല്ലാം സോഷ്യല്‍ മീഡിയയിലുടെ വൈറലാവുകയും ചെയ്തിരിക്കുകയാണ്.