വെള്ളപ്പൊക്കമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷം കൂറ്റന്‍ ചിലന്തിവല കൊണ്ട് മൂടി ആസ്‌ത്രേലിയയിലെ വിക്ടോറിയ പ്രദേശം. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാന്‍ഡ് നഗരത്തിലാണ് ഈ കാഴ്ച പ്രദേശവാസികള്‍ കണ്ടത്. വെള്ളം ഒഴിഞ്ഞ ശേഷമാണ് ചിലന്തിവല കൊണ്ട് മൂടിയ നിലയില്‍ തെരുവുകള്‍ കാണപ്പെട്ടത്.