A Vijayaraghavan Exclusive interview
കൊവിഡിയറ്റ് പരാമർശത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിച്ച് സിപിഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്രമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരമാണ്. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല.ജനങ്ങൾ മുഖ്യമന്ത്രിയെ മാത്യകയാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും വിജയരാഘവൻ പറഞ്ഞു. കെ ടി ജലീൽ ധാർമ്മികത ഉയർത്തിപിടിച്ചാണ് രാജിവച്ചത്.ജലീൽ മികച്ച മന്ത്രിയാണെന്നും വിജയരാഘവൻ പറഞ്ഞു. ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ.