ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തിലെ മാജിക്കല്‍ ബൗളിങ് പ്രകടനത്തിലൂടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പുതിയൊരു ഹീറോയെ ലഭിച്ചിരിക്കുകയാണ്. കളിയില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ഹര്‍ഷല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരുന്നു. പരിചയസമ്പന്നനായ നവദീപ് സെയ്‌നിക്കു പകരം തന്നെ കളിപ്പിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. നാലോവറില്‍ 27 റണ്‍സിനാണ് ഹര്‍ഷല്‍ അഞ്ചു വിക്കറ്റുകളെടുത്തത്.