ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതൻ ആയി. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ ആണ് നടന്റെ വിവാഹം നടന്നത്. വിനീഷയാണ് സ്റ്റെബിന്റെ ജീവിത സഖി. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ വച്ചാണ് സ്റ്റെബിൻ വിനീഷയെ താലിചാർത്തിയത്. നിരവധി ആരാധകർ ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്.