റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷകര്‍ കൂട്ടംകൂട്ടമായി ദില്ലിയിലേക്ക്. ദില്ലി അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പോലീസ് വാഹനങ്ങളും കര്‍ഷകര്‍ നീക്കി. 5000ത്തിലധികം പ്രക്ഷോഭകര്‍ സിംഘു അതിര്‍ത്തി വഴി ദില്ലിയിലേക്ക് പ്രവേശിക്കുകയാണ്. ഇവിടെ കര്‍ഷകരുടെ വരവ് തടയുന്നതിന് സ്ഥാപിച്ച ബാരിക്കേഡുകള്‍ സമരക്കാര്‍ തകര്‍ത്തു