India win fourth Test to claim series against Australia
അവിശ്വസനീയം... ഗാബ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ വിജയത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വാക്കില്ല. ഓസ്‌ട്രേലിയയുെ പൊന്നാപുരംകോട്ടയായ ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയക്കൊടി നാട്ടിയിരിക്കുന്നു. ടി20 മല്‍സരം പോലെ ആവേശകരമായ ക്ലൈമാക്‌സില്‍ മൂന്നു വിക്കറ്റിനാണ് കംഗാരുപ്പടയെ ഇന്ത്യയുടെ രണ്ടാംനിര ടീം കൊമ്പുകുത്തിച്ചത്. ഇതോടെ 2-1നു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു.