ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ആസ്ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചതിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വളരെ മോശമായ രീതിയിലാണ് സിറാജിനെയും ബുംറയേയും കാണികള്‍ അധിക്ഷേപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീമന്‍ കുരങ്ങെന്നും ബ്രൌണ്‍ നായയെന്നും അര്‍ത്ഥം വരുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ആസ്‌ട്രേലിയന്‍ കാണികള്‍ വംശീയതയുടെ വിദ്വേഷം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ചൊരിഞ്ഞത്