വലിയ തോല്‍വിയാണ് പിണഞ്ഞത്. സമ്മതിക്കുന്നു. എന്നാല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയോട് വഴങ്ങിയ ടെസ്റ്റ് തോല്‍വി ആനക്കാര്യമാക്കി മാറ്റരുതെന്ന് ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പിങ്ക് ബോള്‍ ടെസ്റ്റിലെ മൂന്നാം ദിനം എട്ടു വിക്കറ്റിന് ഓസ്‌ട്രേലിയ ജയിക്കുകയായിരുന്നു.