UDF faces trouble in organisational system; jumbo committees ineffective, says K Sudhakaran
തദ്ദേശ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന ഫലത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപക്കൊടി. നേതൃത്വത്തില്‍ അടിമുടി മാറ്റം വേണമെന്ന് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈക്കമാന്‍ഡിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനൊരുങ്ങുകയാണ് സുധാകരന്‍. നേതൃത്വത്തിന് ആജ്ഞാശക്തിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് രോഷ പ്രകടനം ശക്തമായിരിക്കുന്നത്.