തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എല്‍ഡിഎഫ് തരംഗം. കൊല്ലം കോര്‍പറേഷന്‍ ഭരണം ഇടത് പക്ഷം ഉറപ്പിച്ചു. ഇതുവരെ പുറത്ത് വന്ന ഫലങ്ങള്‍ പ്രകാരം വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് കൊല്ലത്ത് നടത്തുന്നത്. കൊല്ലം കോര്‍പറേഷനില്‍ ആകെയുളള 55 സീറ്റുകളില്‍ 38 സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് രണ്ടക്കം പോലും തൊടാനായിട്ടില്ല. 9 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. തൊട്ട് പിറകെ എന്‍ഡിഎ 7 സീറ്റുകളില്‍ മുന്നേറുന്നു