Virat Kohli sets new India captaincy records after T20I series win in Australia
ഇതുവരെ ഒരു ഐസിസി കിരീടം പോലും ഇന്ത്യക്ക് സമ്മാനിക്കാന്‍ സാധിക്കാത്ത കോലി ടി20 നായകസ്ഥാനം രോഹിത് ശര്‍മക്ക് കൈമാറണമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആവിശ്യം. എന്നാല്‍ ഇപ്പോള്‍ ഓസീസിനെതിരായ ടി20 പരമ്പരയിലെ ജയത്തോടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഓസീസ് മണ്ണില്‍ ടി20 ജയം എന്നതിലുപരിയായി ചരിത്ര നേട്ടമാണ് കോലി സ്വന്തമാക്കിയത്.