ബുര്‍വി ചുഴലിക്കാറ്റ് നേരിടാന്‍ ജില്ല സുസജ്ജമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെ കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലും ചെറുതും വലുതുമായ രീതിയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ ഗതി അനുസരിച്ച് മുന്നറിയിപ്പുകളില്‍ മാറ്റം വരാം. അപകട മേഖലയില്‍ ഉള്ളവരെ ഉടന്‍ തന്നെ മാറ്റി താമസിപ്പിക്കും