ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള നാല് മത്സര ടെസ്റ്റ് പരമ്പരക്ക് അടുത്ത മാസം 17ന് തുടക്കമാവുകയാണ്. ഇതിനായുള്ള പരിശീലനം ഇന്ത്യന്‍ ടീം സിഡ്‌നിയില്‍ ആരംഭിച്ച് കഴിഞ്ഞു. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നതിനാല്‍ ഇത്തവണ പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. വാശിയേറിയ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.