ബെന്‍ സ്‌റ്റോക്ക്‌സ് (26 പന്തില്‍ 50), സഞ്ജു സാംസണ്‍ (25 പന്തില്‍ 48) എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്താന്റെ മുന്നേറ്റം. ഡെത്ത് ഓവറുകളില്‍ സധൈര്യം ബാറ്റുവീശിയ സ്റ്റീവ് സ്മിത്തും (20 പന്തില്‍ 31) ജോസ് ബട്‌ലറും (11 പന്തില്‍ 22) ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. പഞ്ചാബിനായി ക്രിസ് ജോര്‍ദനും മുരുഗന്‍ അശ്വിനും ഓരോ വിക്കറ്റുവീതം വീഴ്ത്തി.