After Ajit Doval Meeting, India Strengthens army presence at Key Points in Ladakh
കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യത്തിന്റെ ഗൂഢനീക്കം തകര്‍ത്തതിന് പിന്നാലെ ഇന്ത്യ അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ സൈനികരെ വിന്യസിച്ചു. മലഞ്ചെരിവുകളില്‍ അത്യാധുനിക ആയുധങ്ങളുമായി സൈനികര്‍ തമ്പടിച്ചു തുടങ്ങി. ചൈനീസ് സൈന്യം പൂര്‍ണമായി ഒഴിഞ്ഞുപോകാത്ത പശ്ചാത്തലത്തില്‍ ഇനിയും പ്രകോപനം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.ലഡാക്കില്‍ ചൈനയുമായുള്ള തര്‍ക്കം വേഗത്തില്‍ തീര്‍ക്കാനാകുമെന്ന് ഇന്ത്യ കരുതുന്നില്ല. അതുകൊണ്ടുതന്നെ ദീര്‍ഘാനാള്‍ നീളാന്‍ സാധ്യതയുള്ള സൈനിക നീക്കമാണ് നടത്തുന്നത്