രൂക്ഷമായി പ്രതികരിച്ച്
കോലിയും ,
സുനിൽ ഛേത്രിയും
ഒപ്പം പ്രമുഖരും
കേരളത്തില്‍ സ്‌ഫോടകവസ്തുവൊളിപ്പിച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കായിക താരങ്ങളും സെലിബ്രിറ്റികളുമെല്ലാം ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി എന്നിവര്‍ക്കു പിന്നാലെ മറ്റു ക്രിക്കറ്റര്‍മാരായ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരും സംഭവത്തെ അപലപിച്ചു.