ലോക്ക്ഡൗണില്‍ തകര്‍ന്നടിഞ്ഞ വാഹന വിപണിയെ തിരിച്ച് കയറ്റാനുള്ള തത്രപാടിലാണ് നിര്‍മ്മാതാക്കള്‍. പലരും ഒഫാറുകളും ആനുകുല്യങ്ങളും അതിനൊപ്പം പുതിയ പദ്ധതികളും ഒക്കെ അവതരിപ്പിച്ച് വില്‍പ്പന പുനരാരംഭിച്ചു. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ മാരുതി. ഇപ്പോഴിതാ ചോളമണ്ഡലം ഇന്‍വസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി (CIFCL) സഹകരിച്ച് ബൈ നൗ പേ ലേറ്റര്‍ എന്നൊരു പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുകയാണ്. പദ്ധതി പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.