P Chidambaram Against Nirmala Sitharaman And Nithin Gadkari
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 ന് ശേഷവും നിയന്ത്രണങ്ങളോടെ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മൂന്ന് ഘട്ടങ്ങളിലായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം.