ലോകം മുഴുവനും ഇന്ന് കൊറോണ ഭീതിയില്‍ കഴിയുകയാണ്. ഈ ദുരിതകാലത്തും ഭാഗ്യം മലയാളിയെ കൈവിടില്ലെന്ന് വ്യക്തമാക്കുന്ന ഒരു വാര്‍ത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്തുവരുന്നത്. മറ്റൊന്നുമല്ല, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം നേടി. തൃശൂര്‍ സ്വദേശിയായ ദിലീപ് കുമാറിനാണ് 20 കോടി രൂപയില്‍ അധികം സമ്മാനമായി നേടിയത്. അതായത് 10 ദശലക്ഷം ദിര്‍ഹം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് മലയാളി കോടിപതിയായത്.