ലഖ്‌നൗ: നിങ്ങള്‍ കണ്ണുകള്‍ അടച്ചുപിടിച്ചോ, മക്കളുടെ കണ്ണുകളും അടയ്ക്കൂ... ദില്ലി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി എത്തിയ തൊഴിലാളികളെ കൊറോണ വൈറസ് വിമുക്തമാക്കുന്നതിനുള്ള സ്േ്രപ അടിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഒരു കൂട്ടം പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും റോഡില്‍ ഇരുത്തി സ്േ്രപ ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഒട്ടേറെ പേര്‍ക്ക് കണ്ണില്‍ നീറ്റലുണ്ടായി. കുട്ടികള്‍ കരയുകയും ചെയ്തു.