രാജ്യം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കെ, നരേന്ദ്ര മോദി സര്‍ക്കാര്‍ എണ്ണവില കുത്തനെ കൂട്ടാനുള്ള വഴിയൊരുക്കി. ആഗോള തലത്തില്‍ വില കുറഞ്ഞിട്ടും അതിന്റെ ഗുണം ജനങ്ങളിലേക്ക് എത്തുന്നത് തടഞ്ഞ സര്‍ക്കാരിന്റെ നടപടി നേരത്തെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും വില വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന നിയമസഭേദഗതി പാസാക്കിയിരിക്കുകയാണ്.